മുന്ദ്ര : മുന്ദ്ര കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ 14.04.24 -ന് ലക്കി കൂപ്പൺ നറുക്കെടുപ്പ് നടന്നു. ശ്രീ. ബോജരാജ് ഗദവി (എക്സിക്യൂട്ടീവ് ചെയർമാൻ, മുന്ദ്ര നഗരപാലിക ) മുഖ്യ അതിഥി ആയിരുന്നു. കലാപൂർണ്ണ ആഷിഷ് ഗ്രൗണ്ട്, ശ്രീ. രാം മന്ദിറിനു സമീപത്തുള്ള ഗ്രൗണ്ടിൽ വച്ചാണ് നറക്കെടുപ്പ് നടന്നത്.
പരിപാടിയിൽ ശ്രീ. രാജേഷ് മേനോൻ (പ്രസിഡന്റ് ), ശ്രീ. ബിജു പുഷ്ക്കരൻ (ജനറൽ സെക്രട്ടറി ), ജോയിന്റ് സെക്രട്ടറി ശ്രീ. സജി. എസ്സ്. നായർ, ട്രഷറർ ശ്രീ. ജിതിൻ ഹരിദാസ് മറ്റു കമ്മിറ്റി അംഗങ്ങൾ സന്നിഹിതരായിരുന്നു.